< Back
India
മോദി തരംഗമല്ല, ഇവിഎം തരംഗമെന്ന് എഎപിമോദി തരംഗമല്ല, ഇവിഎം തരംഗമെന്ന് എഎപി
India

മോദി തരംഗമല്ല, ഇവിഎം തരംഗമെന്ന് എഎപി

admin
|
4 Jun 2018 11:24 PM IST

രാജ്യത്തെ മുഴുവന്‍ ഈ ഇവിഎം തരംഗത്തില്‍ നിന്നും മുക്തമാക്കാനുള്ള സമയം അതിക്രമിച്ചതായും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രകടമായത് മോദി തരംഗമല്ലെന്നും കേവലം ഇവിഎം തരംഗം മാത്രമാണെന്നും എഎപി. രാജ്യത്തെ മുഴുവന്‍ ഈ ഇവിഎം തരംഗത്തില്‍ നിന്നും മുക്തമാക്കാനുള്ള സമയം അതിക്രമിച്ചതായും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു. എഎപിയുടെ ഈ മാന്ത്രിക ജയം ഇവിഎം തരംഗമാണ് അല്ലാതെ മോദി തരംഗമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിങ് മെഷിനുകളിലെ കൃത്രിമത്വം ഉയര്‍ത്തിക്കാട്ടി ദേശവ്യാപകമായി പ്രചരണത്തിന് ഇറങ്ങാനാണ് എഎപി തീരുമാനം.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച സംശയം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയദൂരീകരണത്തിന് അവസരം നല്‍കാമെന്ന നിലപാടാണ് സ്വീകരിച്ചത്.

Similar Posts