< Back
India
ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ? മോദിയെ വെല്ലുവിളിച്ച് പ്രകാശ്‍രാജ്'ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?' മോദിയെ വെല്ലുവിളിച്ച് പ്രകാശ്‍രാജ്
India

'ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?' മോദിയെ വെല്ലുവിളിച്ച് പ്രകാശ്‍രാജ്

Muhsina
|
5 Jun 2018 4:30 AM IST

രാജ്യത്തെ സ്തംഭിപ്പിച്ച നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടന്‍ പ്രകാശ് രാജ്. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന്..

രാജ്യത്തെ സ്തംഭിപ്പിച്ച നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടന്‍ പ്രകാശ് രാജ്. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറുണ്ടോയെന്നാണ് മോദിയോട് പ്രകാശ് രാജിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ്, ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാറിനെതിരെ ശക്തമായ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗോടേയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

‘കാശുള്ളവര്‍ തങ്ങളുടെ കള്ളപ്പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളാക്കി മാറ്റി.. ആഘാതമേറ്റ് നിസ്സഹായരായത് ലക്ഷോപലക്ഷം ആളുകളാണ്.. അസംഘടിത തൊഴിലാളികളെ നോട്ട് നിരോധം വട്ടം കറക്കി. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും വലിയ ഈ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ താങ്കള്‍ തയ്യാറാണോ?’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. 'ദിസ് ഡേ ദാറ്റ് എയ്ജ്' എന്നായിരുന്നു ട്വീറ്റിന്റെ തലക്കെട്ട്.

This day... that age......#justasking... pic.twitter.com/LzcphBwQkz

— Prakash Raj (@prakashraaj) November 8, 2017

Similar Posts