മോദിയുടെ ജലയാത്രയില്‍ ആളെക്കൂട്ടാന്‍ പണം വാഗ്ദാനം ചെയ്ത എംഎല്‍എയ്ക്ക് നോട്ടീസ്മോദിയുടെ ജലയാത്രയില്‍ ആളെക്കൂട്ടാന്‍ പണം വാഗ്ദാനം ചെയ്ത എംഎല്‍എയ്ക്ക് നോട്ടീസ്
|ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാനയാത്രയിലേക്ക് പണം നല്‍കിയും ആളുകളെ എത്തിക്കാന്‍ ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ട് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാനയാത്രയിലേക്ക് പണം നല്‍കിയും ആളുകളെ എത്തിക്കാന്‍ ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ട് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറേ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നും അതിന് എത്ര പണം ചെലവായാലും പാര്‍ട്ടി നല്‍കുമെന്നുമാണ് എംഎല്‍എ വീഡിയോയില്‍ പറയുന്നത്. ജമല്‍പൂര്‍ - ഖാദിയ മണ്ഡലത്തിലെ എംഎല്‍എയാണ് ഭൂഷണ്‍ ഭട്ട്.
ബിജെപി പതാകയേന്തിയ 3000 മുതല്‍ 4000 വരെ ഇരുചക്ര വാഹനങ്ങള്‍ എത്തിക്കണമെന്നാണ് എംഎല്‍എ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചോ പെരുമാറ്റചട്ടത്തെ കുറിച്ചോ ചിന്തിക്കേണ്ട. പെട്രോളടിക്കാന്‍ ചെലവായ കാശ് കൊടുക്കാം. വാഹനങ്ങളെത്തിക്കുന്നവര്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ നല്‍കാമെന്നും എംഎല്‍എ പറയുന്നുണ്ട്.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചു. 2012ല്‍ മത്സരിച്ച് വിജയിച്ച ജമല്‍പൂര്‍-ഖാദിയ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ഭരത് ഭൂഷണ്‍ മത്സരിക്കുന്നത്.