< Back
India
വ്യവസായി ശല്യംചെയ്യുന്നുവെന്ന് നടി സീനത്ത് അമന്‍ പരാതി നല്‍കിIndia
വ്യവസായി ശല്യംചെയ്യുന്നുവെന്ന് നടി സീനത്ത് അമന്‍ പരാതി നല്‍കി
|4 Jun 2018 4:07 PM IST
വ്യവസായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ബോളിവുഡ് നടി സീനത്ത് അമന്‍ പരാതി നല്‍കി.
വ്യവസായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ബോളിവുഡ് നടി സീനത്ത് അമന്‍ പരാതി നല്‍കി. മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സീനത്ത് അമനും വ്യവസായിയും പരിചയക്കാരായിരുന്നു. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചു. ഇപ്പോള്‍ ഫോണ്‍ വിളിച്ചും മറ്റും നിരന്തരം ശല്യം ചെയ്യുന്നുവെന്നാണ് പരാതി.
സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വ്യവസായിക്കെതിരെ കേസെടുത്തു. നിലവില്‍ ഒളിവിലാണിയാള്‍. ബോളിവുഡില്‍ 70കളിലെ ശ്രദ്ധേയ താരമായിരുന്നു സീനത്ത് അമന്‍.