ശ്രീദേവിയുടെ സംസ്‌കാരം നാളെ മുംബൈയില്‍ശ്രീദേവിയുടെ സംസ്‌കാരം നാളെ മുംബൈയില്‍
|ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ അവരുടെ വസതിക്ക് മുന്നില്‍ വലിയ ആരാധകക്കൂട്ടമാണുള്ളത്.
ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍ നടക്കും. പവന്‍ ഹന്‍സിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. ശ്രീദേവിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി നിരവധി താരങ്ങളാണ് മുംബൈയിലേക്കെത്തിച്ചേരുന്നത്.
ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറിന് അവരര്‍ഹിക്കുന്ന യാത്രയപ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ചലച്ചിത്ര ലോകം. രാത്രി ഒമ്പതരയോടെ മുംബൈ വിമാനത്താവളത്തിച്ചേരുന്ന മൃതദേഹം ഏറ്റുവാങ്ങാന്‍ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ബന്ധുക്കളും ബോളിവുഡ് താരങ്ങളും മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതിനിധികളുമെത്തിച്ചേരും. തുടര്‍ന്ന് ശ്രീദേവിയുടെ അന്ധേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ ഉച്ചയോടെ ബോറീവ്‌ലിയിലെ ഹിന്ദുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് അന്ധേരി സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പ്രാര്‍ഥനാ യോഗം നടത്തും. ബോണികപൂറിന്റെ സഹോദരനും നടനുമായ അനില്‍ കപൂറിന്റെ വസതിയിലാണ് ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുശിയുമുള്ളത്. ഇവിടേക്ക് അനുശോചനമറിയിക്കാന്‍ പ്രമുഖ താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ അവരുടെ വസതിക്ക് മുന്നില്‍ വലിയ ആരാധകക്കൂട്ടമാണുള്ളത്.