< Back
India
ഹര്‍ദിക് പട്ടേലുമായി തെരഞ്ഞെടുപ്പ് സഹരണത്തിന് ശിവസേനIndia
ഹര്‍ദിക് പട്ടേലുമായി തെരഞ്ഞെടുപ്പ് സഹരണത്തിന് ശിവസേന
|5 Jun 2018 7:08 PM IST
എന്നാല്‍ ശിവസേനക്കായി പ്രചാരണത്തിനിറങ്ങുമെന്ന വാര്‍ത്ത ഹര്‍ദിക് പട്ടേല്‍ നിഷേധിച്ചു
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തി. മുംബൈ ബാന്ധ്രയിലെ താക്കറെയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഹര്‍ദിക് പട്ടേലുമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്ന സൂചന ഉദ്ധവ് താക്കറെ നല്‍കി. എന്നാല്‍ ശിവസേനക്കായി പ്രചാരണത്തിനിറങ്ങുമെന്ന വാര്‍ത്ത ഹര്‍ദിക് പട്ടേല്‍ നിഷേധിച്ചു.