< Back
India
യുപിയില്‍ ആന്റി റോമിയോ സ്ക്വാഡിന്റെ അതിക്രമം; യുവാവിന്റെ തല മുണ്ഡനം ചെയ്തുയുപിയില്‍ ആന്റി റോമിയോ സ്ക്വാഡിന്റെ അതിക്രമം; യുവാവിന്റെ തല മുണ്ഡനം ചെയ്തു
India

യുപിയില്‍ ആന്റി റോമിയോ സ്ക്വാഡിന്റെ അതിക്രമം; യുവാവിന്റെ തല മുണ്ഡനം ചെയ്തു

സുനേനാ ബാവാസ്
|
5 Jun 2018 1:58 PM IST

ഷാജാഹാന്‍പൂരിലെ പാര്‍ക്കില്‍ പെണ്‍സുഹൃത്തിനൊപ്പമെത്തിയ യുവാവിന്‍റെ തല പരസ്യമായി തലമുണ്ഡനം

ഉത്തര്‍പ്രദേശില്‍ ആന്‍റി റോമിയോ സ്ക്വാഡ് പെണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ പോയ യുവാവിന്‍റെ തലമുണ്ഡനം ചെയ്യുന്ന വീഡിയോ പുറത്ത്. ഷാജഹാന്‍പൂരില്‍ ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ സംഭവത്തിനുത്തരവാദിയായ മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍ഡ് ചെയ്തു.

സ്ത്രീ സുരക്ഷക്കെന്ന പേരില്‍ യുപി സര്‍ക്കാര്‍ രൂപം നല്‍കിയ ആന്‍റി റോമിയോ സ്വകാഡ് ഉഭയസമ്മതത്തോടെ പൊതു ഇടങ്ങളില്‍ സമയം ചെലവഴിക്കാനെത്തുന്ന ആണ്‍ പെണ്‍ സുഹൃത്തുക്കളെ ശല്യപ്പെടുത്തില്ലെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ പ്രസ്താവന പുറത്ത് വന്ന് ദിവസങ്ങള്‍ക്കകമാണ് പുതിയ വീഡിയോ. ഷാജാഹാന്‍പൂരിലെ പാര്‍ക്കില്‍ പെണ്‍സുഹൃത്തിനൊപ്പമെത്തിയ യുവാവിന്‍റെ തല പരസ്യമായി മുണ്ഡനം ചെയ്യുന്നു. സാക്ഷിയായി റോമിയോ സ്വക്വാഡില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരും. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

സ്ത്രീ സുരക്ഷയല്ല, വ്യക്തി സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമുള്ള കടന്നകയറ്റമാണ് റോമിയോ സ്ക്വാഡ് നടത്തുന്നതെന്ന വിമര്‍ശവും ശക്തമായി. ഇതോടെ മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും യുപി പൊലീസ് സസ്പെന്‍ഡ് ചെയ്തു. ഇവര്‍ റോമിയോ സ്വക്വാഡിന്‍റെ ഭാഗമല്ലെന്നും, തലമുണ്ഡനം ചെയ്യുന്നത് കണ്ടിട്ടും തടയുന്നതില്‍ പരാജയപ്പെട്ടതാണ് സസ്പെന്‍ഷന് കാരണമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. യുപി മാതൃകയില്‍ മധ്യപ്രദേശില്‍ മജ്നൂന്‍ സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ അറിയിച്ചു.

Related Tags :
Similar Posts