സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
|കേരളത്തില്‍ സിപിഎം ആര്‍എസ് സ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ കേന്ദ്രക്കമ്മിറ്റി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
സിപിഎം അധികാരത്തിലേറിയ ശേഷം 120ല്‍ അധികം ബിജെപി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും ഇതില്‍ കൂടുതലും മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നത് അപമാനകരമാണെന്നും ഷാ പറഞ്ഞു. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു അമിത്ഷായുടെ വിമര്‍ശം. മാര്‍ച്ച് നയിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് അമിത്ഷാ പങ്കെടുത്തത്.
സിപിഎമ്മിനെതിരായ കൊലപാതക രാഷ്ട്രീയ ആരോപണം ദേശീയ തലത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായിരുന്നു കേരളത്തില്‍ നടക്കുന്ന ജനരക്ഷാ മാര്‍ച്ചിന് സമാന്തരമായി ഡല്‍ഹി എകെജി ഭവനിലേക്കുള്ള മാര്‍ച്ച്. ജനരക്ഷായാത്രയുടെ അഞ്ചാം ദിനമായ ഇന്ന് അമിത് ഷാ തന്നെ നേരിട്ടെത്തിയാണ് എകെജി ഭവനിലേക്കുള്ള യാത്ര ഉദ്ഘാടനം ചെയ്തത്.
സിപിഎം അധികാരത്തിലെത്തിയ ശേഷം 120ല്‍ അധികം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ പ്രദേശത്താണ് ഭൂരിഭാഗം അക്രമണങ്ങളും നടന്നതെന്നത് അപമാനകരമാണെന്ന് പറഞ്ഞു. പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തുന്നത് ജനങ്ങള്‍ക്കിയില്‍ ഭീതി ജനിപ്പിക്കാനാണെന്നും അമിത് ഷാ പറഞ്ഞു.
എകെജി ഭവനിലേക്കുള്ള യാത്രയിലുടനീളം അമിത് ഷാ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനത്തിന് ശേഷം തിരിച്ച് പോയി. സമാനപന സമ്മേളനത്തിലും അമിത് ഷാ പങ്കെടുത്തില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മീനാക്ഷി ലേഖി, മനോജ് തിവാരി, തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. റാലിയുടെ ഭാഗമായി പൊലീസിന് പുറമെ അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു.