< Back
India
താജ്മഹല്‍ മാത്രമല്ല ജുമാമസ്ജിദും ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപിതാജ്മഹല്‍ മാത്രമല്ല ജുമാമസ്ജിദും ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപി
India

താജ്മഹല്‍ മാത്രമല്ല ജുമാമസ്ജിദും ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപി

Sithara
|
5 Jun 2018 10:33 PM IST

താജ്മഹല്‍ സംബന്ധിച്ച വിവാദ പരാമര്‍ശത്തിന് പിന്നാലെ ഡല്‍ഹി ജുമാ മസ്ജിദിനെതിരെയും ബിജെപി എംപി വിനയ് കത്യാര്‍ രംഗത്ത്.

താജ്മഹല്‍ സംബന്ധിച്ച വിവാദ പരാമര്‍ശത്തിന് പിന്നാലെ ഡല്‍ഹി ജുമാ മസ്ജിദിനെതിരെയും ബിജെപി എംപി വിനയ് കത്യാര്‍ രംഗത്ത്. ജുമാ മസ്ജിദ് മുന്‍പ് ജമുന ദേവി ക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്‍റെ അവകാശവാദം.

ആറായിരത്തോളം സ്ഥലങ്ങള്‍ മുഗള്‍ ഭരണാധികാരികള്‍ തകര്‍ത്തുവെന്നാണ് കത്യാറിന്‍റെ ആരോപണം. താജ്മഹല്‍ തേജോ മഹാലയ അമ്പലമായിരുന്നെന്ന് നേരത്തെ പറഞ്ഞ കത്യാര്‍ ഇത്തവണ അവകാശപ്പെടുന്നത് ഡല്‍ഹി ജുമാ മസ്ജിദ് ജമുനാ ദേവീ ക്ഷേത്രമായിരുന്നു എന്നാണ്.

താജ്മഹലും ചെങ്കോട്ടയും ഡല്‍ഹി ജുമാ മസ്ജിദുമെല്ലാം ഷാജഹാന്‍റെ കാലത്താണ് നിര്‍മിച്ചത്. താജ്മഹലിനെതിരെ ബിജെപി നേതാക്കള്‍ നിരന്തരം രംഗത്തുവരുന്നതിനിടയിലാണ് ജുമാമസ്ജിദിനെതിരെയും ചരിത്രപരമായ രേഖകളൊന്നുമില്ലാതെ ആരോപണം ഉന്നയിക്കുന്നത്.

Similar Posts