< Back
India
യുപിയില്‍ അമ്മയെയും മകനെയും വെടിവെച്ചുകൊന്നു; 60കാരിക്ക് നേരെ വെടിയുതിര്‍ത്തത് 10 തവണയുപിയില്‍ അമ്മയെയും മകനെയും വെടിവെച്ചുകൊന്നു; 60കാരിക്ക് നേരെ വെടിയുതിര്‍ത്തത് 10 തവണ
India

യുപിയില്‍ അമ്മയെയും മകനെയും വെടിവെച്ചുകൊന്നു; 60കാരിക്ക് നേരെ വെടിയുതിര്‍ത്തത് 10 തവണ

Sithara
|
5 Jun 2018 11:03 AM IST

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 60കാരിയെ 10 തവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി.

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 60കാരിയെ 10 തവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. സ്ത്രീയുടെ മകനെയും വെടിവെച്ച് കൊന്നു. മീററ്റ് സ്വദേശികളായ നിചേതര്‍ കൌറും മകന്‍ ബല്‍വിന്ദര്‍ സിങുമാണ് കൊല്ലപ്പെട്ടത്. അക്രമിസംഘത്തില്‍ മൂന്ന് പേരാണുണ്ടായിരുന്നത്. ഒരാളെ അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് നിചേതര്‍ കൗര്‍ കൊല്ലപ്പെട്ടത്. വീടിന് പുറത്ത് കട്ടിലില്‍ അയല്‍വാസിയായ സ്ത്രീക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്‍റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.

നിചേതറിന്‍റെ മകന്‍ ബല്‍വിന്ദറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കാറിന് സമീപം കണ്ടെത്തി. മുഖം മറച്ചാണ് അക്രമിസംഘമെത്തിയത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

നിചേതറിന്‍റെ ഭര്‍ത്താവ് 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ഇവരുടെ അകന്ന ബന്ധത്തില്‍പ്പെട്ട ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്. അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related Tags :
Similar Posts