< Back
India
മുസ്‍ലിംകള്‍ ഇന്ത്യയില്‍ വേണ്ട, അവര്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോവണമെന്ന് ബിജെപി എംപിമുസ്‍ലിംകള്‍ ഇന്ത്യയില്‍ വേണ്ട, അവര്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോവണമെന്ന് ബിജെപി എംപി
India

മുസ്‍ലിംകള്‍ ഇന്ത്യയില്‍ വേണ്ട, അവര്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോവണമെന്ന് ബിജെപി എംപി

Sithara
|
6 Jun 2018 4:29 AM IST

മുസ്‍ലിംകള്‍ ഇന്ത്യയില്‍ വേണ്ടെന്ന് ബിജെപി എംപി വിനയ് കത്യാര്‍

മുസ്‍ലിംകള്‍ ഇന്ത്യയില്‍ വേണ്ടെന്ന് ബിജെപി എംപി വിനയ് കത്യാര്‍. അവര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. അവരെന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നു? അവര്‍ക്ക് സ്വന്തം ഭൂമി നല്‍കിയിട്ടുണ്ടല്ലോ. അവര്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോവണമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്ല് കൊണ്ടുവരണം. പാക് പതാക ഉയര്‍ത്തുന്നവരെയും ശിക്ഷിക്കണമെന്ന് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മുസ്‍ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വേണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി പറഞ്ഞതിന് പിന്നാലെയാണ് വിനയ് കത്യാറിന്‍റെ പ്രതികരണം. താജ്മഹലിനെ എത്രയും വേഗം ക്ഷേത്രമാക്കി ഉയര്‍ത്തുമെന്ന വിവാദ പ്രസ്താവന കഴിഞ്ഞ ദിവസം നടത്തിയതിന് പിന്നാലെയാണ് വിനയ് കത്യാര്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.

Related Tags :
Similar Posts