< Back
India
നിരാഹാര ദിവസത്തെ മോദിയുടെ ഭക്ഷണ മെനു പുറത്ത്നിരാഹാര ദിവസത്തെ മോദിയുടെ ഭക്ഷണ മെനു പുറത്ത്
India

നിരാഹാര ദിവസത്തെ മോദിയുടെ ഭക്ഷണ മെനു പുറത്ത്

Subin
|
6 Jun 2018 3:58 AM IST

പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങളടങ്ങിയ കുറിപ്പിനൊപ്പമാണ് ഭക്ഷണത്തിന്റെ മെനുവും ഉള്‍പ്പെടുത്തിയിട്ടുള്ളത്...

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും നടത്തുന്ന നിരാഹാര സമരത്തിനെതിരെ കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. നിരാഹാര ദിവസത്തെ മോദിയുടേയും അമിത്ഷായുടേയും ഭക്ഷണത്തിന്റെ മെനുവാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജേവാല പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങളടങ്ങിയ കുറിപ്പിനൊപ്പമാണ് ഭക്ഷണത്തിന്റെ മെനുവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മോദിയുടെ രാവിലത്തെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലും ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണെന്നും മെനു പറയുന്നു. രാവിലെ 06.40നാണ് മോദിയുടെ പ്രഭാതഭക്ഷണം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉച്ചക്ക് 02.25നാണെന്നും ഭക്ഷണ മെനു പറയുന്നു.

'പ്രിയപ്പെട്ട പ്രധാനമന്ത്രി താങ്കളുടെ നിരാഹാര സമരത്തിന് എല്ലാ ആശംസകളും. ഇനി ഈ മെനുവും ഒരു നുണയാണെന്ന് പറയൂ' എന്നാണ് രണ്‍ദീപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രമേഹമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉപവാസം ഒരു മണിക്കൂറാക്കി ചുരുക്കിയ അമിത് ഷാക്കെതിരെയും രണ്‍ദീപ് സിംങ് പരിഹാസം ചൊരിയുന്നുണ്ട്. ഒരു മണിക്കൂറുകൊണ്ടു തീരുന്ന അമിത്ഷായുടെ തട്ടിപ്പ് ഉപവാസത്തിന് എല്ലാ ഭാവുകങ്ങളുമെന്നാണ് രണ്‍ദീപിന്റെ മറ്റൊരു ട്വീറ്റ്.

Similar Posts