< Back
India
തോക്കും വാളും ഉപയോഗിച്ച് ബജ്‍രംഗ്ദളിന്‍രെ ആയുധ പരിശീലനം; ദൃശ്യങ്ങള്‍ പുറത്ത്തോക്കും വാളും ഉപയോഗിച്ച് ബജ്‍രംഗ്ദളിന്‍രെ ആയുധ പരിശീലനം; ദൃശ്യങ്ങള്‍ പുറത്ത്
India

തോക്കും വാളും ഉപയോഗിച്ച് ബജ്‍രംഗ്ദളിന്‍രെ ആയുധ പരിശീലനം; ദൃശ്യങ്ങള്‍ പുറത്ത്

Sithara
|
5 Jun 2018 7:32 PM IST

ലൌവ് ജിഹാദികളെയും ദേശ വിരുദ്ധ പ്രവര്‍ത്തകരെയും എതിര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലന ക്യാമ്പ് നടത്തുന്നത് എന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

രഹസ്യകേന്ദ്രത്തില്‍ ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോക്കുകളും വാളുകളും ഉപയോഗിച്ചാണ് പരിശീലനം. എന്നാല്‍ എല്ലാ വര്‍ഷവും നടക്കുന്ന പതിവ് ക്യാമ്പാണെന്നാണ് ബജ്‌രംഗ്ദള്‍ നേതാക്കളുടെ വിശദീകരണം.

മധ്യപ്രദേശിലെ രാജ്ഗഡില്‍ മെയ് 3 മുതല്‍ 11 വരെ ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തോക്കുകളും വാളുകളും ലാത്തിയും ഉപയോഗിച്ചാണ് പരിശീലനം. ലൌവ് ജിഹാദികളെയും ദേശ വിരുദ്ധ പ്രവര്‍ത്തകരെയും എതിര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലന ക്യാമ്പ് നടത്തുന്നത് എന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. 32 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രവര്‍ത്തകരാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. ആയുധ പരിശീലനത്തിന് പുറമെ കരാട്ടെ, മരം കയറ്റം തുടങ്ങിയ ശാരീരിക അധ്വാനമുള്ള മേഖലകളിലും പരിശീലനമുണ്ട്.

എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കുറ്റക്കാര്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവും ഭരണഘടനയും ഉണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും ബിജെപി വ്യക്തമാക്കി.

Related Tags :
Similar Posts