< Back
India
ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
India

ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

Jaisy
|
5 Jun 2018 2:27 PM IST

മുപ്പത്തിരണ്ടുകാരനായ ദുലാല്‍ കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരനായ ദുലാല്‍ കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസത്തിനിടെ ബംഗാളിൽ രണ്ടാമത്തെ ബിജെപി പ്രവർത്തകനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. നേരത്തെ മരിച്ചയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

ബിജെപി പ്രവര്‍ത്തകനായ പതിനെട്ടുകാരനെയായിരുന്നു നേരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിലോചൻ മഹാതോയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി നിന്റെ ജീവിതം തകർക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

Related Tags :
Similar Posts