< Back
India
മഹാരാഷ്ട്രയില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിന് സാധ്യതമഹാരാഷ്ട്രയില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിന് സാധ്യത
India

മഹാരാഷ്ട്രയില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിന് സാധ്യത

Jaisy
|
12 Jun 2018 1:19 PM IST

മോശം കലാവസ്ഥയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളം കയറി . വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായിരിക്കാന്‍ നാവികസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോശം കലാവസ്ഥയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.

മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളം കയറിയ നിലയിലാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ഇന്നലെയുമായി പല വിമാനങ്ങളും വഴി തിരിച്ച് വിട്ടു. ട്രെയിനുകള്‍ വൈകിയോടുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ വാരാന്ത്യ അവധി റദ്ദാക്കി. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ദുരിതാശാസ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയോട് തയ്യാറായിരക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളായി നിയോഗിച്ച സ്കൂളുകള്‍ 24 മണിക്കൂറും തുറന്നിരിക്കണമെന്നും അധികൃതര്‍ ഉത്തരവിട്ടുണ്ട്. ഗോവയിലും കര്‍ണ്ണാടകയിലും മഴ തുടരുമെന്നും അറിയിപ്പുണ്ട്. വരുന്ന 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related Tags :
Similar Posts