< Back
India
ഇടമുറിയാതെ ഡല്‍ഹി നിസാമുദ്ദിന്‍ ദര്‍ഗ്ഗയിലെ ഖവാലിIndia
ഇടമുറിയാതെ ഡല്‍ഹി നിസാമുദ്ദിന്‍ ദര്‍ഗ്ഗയിലെ ഖവാലി
|17 Jun 2018 4:35 AM IST
വ്യാഴം ഒഴികെ എല്ലാ ദിവസവും ദര്‍ഗ്ഗയില്‍ ഖവാലി നടക്കും
സുഫീ സംഗീതവും പ്രാര്‍ത്ഥനയും ഇഴചേര്‍ന്ന റമദാന്‍ രാവുകളാണ് ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലേത്. വ്യാഴം ഒഴികെ എല്ലാ ദിവസവും ദര്‍ഗ്ഗയില്‍ ഖവാലി നടക്കും. ആയരിങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താറാണ് മറ്റൊരു പ്രത്യേകത.
ഇടമുറിയാതെ ഹാര്‍മോണിയം മീട്ടി ഖവാല്‍ പാടി തുടങ്ങി, പ്രവാചക പ്രകീര്‍ത്തനം. 7.45 മുതല്‍ 8.45 വരെയാണ് ദര്‍ഗ്ഗയില്‍ ഖവാലി സമയം. റമദാന്‍ രാവുകളില്‍ പതിവിലും പാട്ടുകാരനും ആസ്വാദകര്‍ക്കും പതിവിലും കവിഞ്ഞ ആത്മ നിര്‍വൃതി.