< Back
India
കെജ്‍രിവാളിനെ കാണാന്‍ നാല് മുഖ്യമന്ത്രിമാര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചുകെജ്‍രിവാളിനെ കാണാന്‍ നാല് മുഖ്യമന്ത്രിമാര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു
India

കെജ്‍രിവാളിനെ കാണാന്‍ നാല് മുഖ്യമന്ത്രിമാര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

വെബ് ഡെസ്ക്
|
18 Jun 2018 12:42 PM IST

സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കാണാന്‍ അനുമതി ചോദിച്ച നാല് മുഖ്യമന്ത്രിമാര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.

സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കാണാന്‍ അനുമതി ചോദിച്ച നാല് മുഖ്യമന്ത്രിമാര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. പിണറായി വിജയന്‍, മമതാ ബാനര്‍ജി, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്കാണ് ല. ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

കെജ്‍രിവാളിന് പൂര്‍ണ പിന്തുണയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പിണറായി വിമര്‍ശിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കുമാരസ്വാമി പറഞ്ഞു. അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ കാണുമെന്നും മമത പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും.

Related Tags :
Similar Posts