< Back
India
ഉദ്യോഗസ്ഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക, നിങ്ങളുടെ ജോലിയും ചെയ്യുക: മോദിയെ ട്രോളി പ്രകാശ് രാജ്"ഉദ്യോഗസ്ഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക, നിങ്ങളുടെ ജോലിയും ചെയ്യുക": മോദിയെ ട്രോളി പ്രകാശ് രാജ്
India

"ഉദ്യോഗസ്ഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക, നിങ്ങളുടെ ജോലിയും ചെയ്യുക": മോദിയെ ട്രോളി പ്രകാശ് രാജ്

Sithara
|
18 Jun 2018 12:41 PM IST

കെജ്‍രിവാളിനെ പിന്തുണച്ചും നരേന്ദ്ര മോദിയുടെ മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളിയും നടന്‍ പ്രകാശ് രാജ്.

അരവിന്ദ് കെജ്‍രിവാളിനെ പിന്തുണച്ചും നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളിയും നടന്‍ പ്രകാശ് രാജ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് പിന്തുണയുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.

"യോഗയും വ്യായാമവുമായി പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം. ദീര്‍ഘശ്വാസമെടുക്കാന്‍ താങ്കള്‍ ഒരു നിമിഷം ചെലവഴിക്കാമോ? ഒന്ന് ചുറ്റും നോക്കുക… ഉദ്യോഗസ്ഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കുക (അദ്ദേഹം യഥാര്‍ഥത്തില്‍ നന്നായി ജോലി ചെയ്യുന്നുണ്ട്). താങ്കളുടെ ജോലിയും ചെയ്യുക", പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

Similar Posts