< Back
India

India
കറുത്ത നിറത്തെ ചൊല്ലി കളിയാക്കി; യുവതി കുടുംബത്തിലുള്ളവരെ വിഷം കൊടുത്ത് കൊലപ്പെടുത്തി
|23 Jun 2018 1:03 PM IST
കറുത്തവളെന്ന് പറഞ്ഞ് കളിയാക്കിയതിന് യുവതി കുടുംബത്തിലുള്ളവരെ വിഷം കൊടുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ നാല് കുട്ടികളും മുതിര്‍ന്ന സ്ത്രീയടക്കം അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയില്‍ ജൂണ്‍ 18നാണ് സംഭവം നടന്നത്. പ്രഗ്യാ സര്‍വേസാണ് വിഷം കൊടുത്തത്.
മഹഡ് ഗ്രാമത്തിലുള്ള പ്രഗ്യായുടെ ബന്ധുവായ സുഭാഷ് മനേയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വച്ചാണ് സംഭവം നടന്നത്. അതിഥികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ പ്രഗ്യാ കീടനാശിനി കലര്‍ത്തുകയായിരുന്നു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിലാണ്. പ്രഗ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വിഷം കലര്‍ത്തിയതെന്ന് യുവതി സമ്മതിച്ചതായി റെയ്ഗാഡ് പൊലീസ് സൂപ്രണ്ട് അനില്‍ പരസ്കര്‍ പറഞ്ഞു.