< Back
India
തെക്കന്‍ കശ്മീരില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടതായി  റിപ്പോര്‍ട്ട്തെക്കന്‍ കശ്മീരിലിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
India

തെക്കന്‍ കശ്മീരില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Web Desk
|
24 Jun 2018 6:57 PM IST

ലഷ്കറെ ത്വൊയ്ബെ ഭീകരര്‍ ആണ് കൊല്ലപ്പെട്ടത്. അമര്‍നാഥ് തീര്‍ത്ഥാടന യാത്രയോട് അനുബന്ധിച്ച് ദേശീയ പാതയില്‍ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലഷ്കറെ ത്വൊയ്ബെ ഭീകരര്‍ ആണ് കൊല്ലപ്പെട്ടത്. ഈ മാസം 28 ന് ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടന യാത്രയോട് അനുബന്ധിച്ച് ദേശീയ പാതയില്‍ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്തെ ഇന്‍റര്‍നെറ്റ് സേവനം താത്ക്കാലികമായി റദ്ദാക്കി.

Similar Posts