< Back
India

India
മുസഫര്‍ നഗറില്‍ സ്‌ഫോടനം: നാല് മരണം
|26 Jun 2018 10:51 AM IST
സൈന്യത്തിന്റെ എക്‌സ്‌പ്ലോസിവ് വിഭാഗവും, ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയും സ്ഥലത്ത് പരിശോധന നടത്തി. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നെതെന്നും സ്‌ഫോടനത്തിന് പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്..
മുസഫര്‍നഗറിലെ ആക്രി കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴയസാധനങ്ങളിലൊന്ന് തുറക്കാന്‍ ശ്രമിക്കവെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സൈന്യത്തിന്റെ എക്‌സ്‌പ്ലോസിവ് വിഭാഗവും, ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയും സ്ഥലത്ത് പരിശോധന നടത്തി. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നെതെന്നും സ്‌ഫോടനത്തിന് പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.