< Back
India
തന്റെ തോട്ടത്തിലെ മാങ്ങകള്‍ കഴിച്ചാല്‍ കുട്ടികളുണ്ടാകും; അവകാശവാദവുമായി വിവാദ ഹിന്ദുസംഘടന നേതാവ്
India

തന്റെ തോട്ടത്തിലെ മാങ്ങകള്‍ കഴിച്ചാല്‍ കുട്ടികളുണ്ടാകും; അവകാശവാദവുമായി വിവാദ ഹിന്ദുസംഘടന നേതാവ്

Web Desk
|
27 Jun 2018 1:10 PM IST

180 ദമ്പതിമാരില്‍ 150 പേര്‍ക്ക് കുട്ടികളുണ്ടായതായും ഇയാള്‍ അവകാശപ്പെടുന്നു

തന്റെ തോട്ടത്തിലെ സ്പെഷ്യല്‍ മാങ്ങ കഴിച്ചാല്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളാകുമെന്ന വാദവുമായി ഹിന്ദുസംഘടന നേതാവ് സംബാജി ഭീഡേ. തന്റെ തോട്ടത്തില്‍ ഇത്തരത്തിലുള്ള മാവുകള്‍ നട്ടു വളര്‍ത്തിയിട്ടുണ്ടെന്ന് ഇതു കഴിച്ച 180 ദമ്പതിമാരില്‍ 150 പേര്‍ക്ക് കുട്ടികളുണ്ടായതായും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന വാദം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംബാജിക്ക് നോട്ടീസ് അയച്ചു.

ആണ്‍കുട്ടികളെ വേണമെന്നുള്ളവര്‍ക്കും ഈ മാങ്ങ കഴിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടും. വന്ധ്യതയെ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും തന്റെ തോട്ടത്തിലെ മാങ്ങ പരീക്ഷിച്ചു നോക്കാമെന്നും ഭീഡേ പറയുന്നു. ഭീമ-കൊറേഗാവ് സംഘർഷത്തിന് കാരണക്കാരനായ ഭീഡേ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ നേതാവ് കൂടിയാണ്.

Similar Posts