< Back
India

India
നവമാധ്യമങ്ങളിലെ പരിഹാസം: സുഷമാ സ്വരാജിന് പിന്തുണയുമായി രാജ്നാഥ് സിങ്
|2 July 2018 4:28 PM IST
പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതിന് പിന്നാലെയായിരുന്നു സുഷമാ സ്വരാജ് സൈബര്‍ ആക്രമണത്തിന് ഇരയായത്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് എതിരായ നവമാധ്യമങ്ങളിലെ പരിഹാസങ്ങളില്‍ മന്ത്രിക്ക് പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ട്രോളുകളുമായി ബന്ധപ്പെട്ട് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ അവരെ വിളിച്ചിരുന്നെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
സംഭവിച്ചത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കാത്തത് എന്താണെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. സുഷമാ സ്വരാജിന് എതിരായ ട്രോളുകളില്‍ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരണവുമായെത്തുന്നത്. പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതിന് പിന്നാലെയായിരുന്നു സുഷമാ സ്വരാജ് സൈബര്‍ ആക്രമണത്തിന് ഇരയായത്.