< Back
India
രാജ്യത്തെ നൂറ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ അമിത് ഷായ്ക്കെതിരെ കൂട്ടപരാതി
India

രാജ്യത്തെ നൂറ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ അമിത് ഷായ്ക്കെതിരെ കൂട്ടപരാതി

Web Desk
|
4 July 2018 11:48 AM IST

ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധ്യക്ഷനെന്ന പദവി ദുരുപയോഗം ചെയ്ത് അമിത് ഷാ നിയമത്തെ അട്ടിമറിക്കുകയാണെന്നാണ് എന്‍.എസ്.യു.ഐ ആരോപണം.

ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പൊലീസില്‍ കൂട്ട പരാതിയുമായി എന്‍.എസ്.യു.ഐ. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനെന്ന പദവി അമിത് ഷാ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചാണ് പരാതി. രാജ്യത്തെ 100 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.ഐ പരാതി നല്‍കിയത്.

വ്യാജ ഏറ്റുമുട്ടലുകള്‍, അഴിമതി, സാമ്പത്തിക ക്രമക്കേട്, കൊലപാതകം, സാക്ഷികളെ സ്വാധീനിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ ആരോപണവിധേയനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷാ. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധ്യക്ഷനെന്ന പദവി ദുരുപയോഗം ചെയ്ത് അമിത് ഷാ നിയമത്തെ അട്ടിമറിക്കുകയാണെന്നാണ് എന്‍.എസ്.യു.ഐ ആരോപണം. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പരാതി ഫയല്‍ ചെയ്യാനും എന്‍.എസ്.യു.ഐതീരുമാനിച്ചത്.

എന്‍.എസ്.യു.ഐയുടെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി രുചി ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. നീതിക്കായി ശബ്ദമുയര്‍ത്തുന്നത് എന്‍.എസ്.യു.ഐ തുടരുമെന്നും അമിത് ഷാ തുടരുന്ന തെറ്റായ സമീപനം തുറന്ന് കാട്ടുമെന്നും രുചി ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts