< Back
India
രാജ്നാഥ് സിങ് ഇന്ന് കാശ്മീരില്‍രാജ്നാഥ് സിങ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
India

രാജ്നാഥ് സിങ് ഇന്ന് കാശ്മീരില്‍

Web Desk
|
4 July 2018 10:08 AM IST

പി.ഡി.പി -ബി.ജെ.പി സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകാശ്മീരില്‍ എത്തുന്നത്.

ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീരില്‍ എത്തും. സുരക്ഷാ അവലോകനം സംബന്ധിച്ച് ശ്രീനഗറില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ രാജ്നാഥ് സിങ് പങ്കെടുക്കും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, സൈനിക മേധാവികള്‍ അടക്കമുള്ളവരും ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി.ഡി.പി -ബി.ജെ.പി സര്‍ക്കാര്‍ രാജിവെച്ചതിന് ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകാശ്മീരില്‍ എത്തുന്നത്. വ്യാഴാഴ്ച അമര്‍നാഥ് തീര്‍ത്ഥാടനകേന്ദ്രത്തിലും രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തും.

Similar Posts