< Back
India
പ്ലേ സ്കൂളില്‍ രണ്ട് വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായി
India

പ്ലേ സ്കൂളില്‍ രണ്ട് വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായി

Web Desk
|
5 July 2018 7:56 PM IST

ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കൊല്‍ക്കത്തയില്‍ രണ്ട് വയസ്സുകാരന്‍ പ്ലേ സ്കൂളില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായി. ഈ മാസം ഒന്നാം തിയ്യതിയാണ് സംഭവം നടന്നത്.

സ്കൂളില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിനിടെ അമ്മ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചു.

തുടര്‍ന്ന് തകുര്‍പുകുര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ രക്ഷിതാക്കള്‍ പ്ലേ സ്കൂള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.

ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Similar Posts