< Back
India

India
താജ്മഹലിനുള്ളിലെ പള്ളിയില്‍ പ്രദേശവാസികളല്ലാത്തവര്‍ നമസ്കരിക്കരുത്: സുപ്രീംകോടതി
|9 July 2018 4:26 PM IST
താജ്മഹലിന്‍റെ സംരക്ഷണം അതിപ്രധാനമാണെന്നും ആഗ്രാ നിവാസികള്‍ അല്ലാത്തവര്‍ താജിന് സമീപത്തെ മറ്റ് പള്ളികളില്‍ നമസ്കരിക്കട്ടെയെന്നും കോടതി
താജ്മഹല്‍ സമുച്ചയത്തിനുള്ളിലെ പള്ളിയില്‍ പ്രദേശ വാസികള്‍ അല്ലാത്തവര്‍ നമസ്കരിക്കരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ആഗ്ര നഗരകാര്യാലയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
നഗരകാര്യാലയ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ. കെ സിക്രി അധ്യക്ഷനായ ബഞ്ച് തള്ളി. താജ്മഹലിന്‍റെ സംരക്ഷണം അതിപ്രധാനമാണെന്നും ആഗ്രാ നിവാസികള്‍ അല്ലാത്തവര്‍ താജിന് സമീപത്തെ മറ്റ് പള്ളികളില്‍ നമസ്കരിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.