< Back
India

India
പെണ്‍കുട്ടികളെ ബലമായി അശ്ലീല വീഡിയോ കാണിച്ചു; പ്രിന്‍സിപ്പാളും അധ്യാപകനും അറസ്റ്റില്‍
|10 July 2018 12:09 PM IST
പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഭര്‍ഭംഗ സബ് ഡിവിഷണല്‍ ഓഫസീര്‍ രാകേഷ് കുമാര്‍ പറഞ്ഞു
വിദ്യാര്‍ത്ഥിനികളെ ബലമായി അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രിന്‍സിപ്പാളും അധ്യാപകനും അറസ്റ്റില്‍. ബിഹാറിലെ ഭര്‍ഭംഗയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഭര്‍ഭംഗ സബ് ഡിവിഷണല്‍ ഓഫസീര്‍ രാകേഷ് കുമാര്‍ പറഞ്ഞു.
തങ്ങളെ നിര്‍ബന്ധമായി അശ്ലീല വീഡിയോ കാണിച്ചുവെന്ന് മൂന്ന് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കുട്ടികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.