< Back
India
രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അലിഗഡ് സര്‍വകലാശാലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍
India

രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അലിഗഡ് സര്‍വകലാശാലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

Web Desk
|
13 July 2018 3:12 PM IST

സര്‍വകലാശാല അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷ പദവി ഉണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ വൈസ് ചാന്‍സലര്‍ ഹാജരാക്കിയില്ലെന്നാണ് കമ്മീഷന്റെ വാദം

ആഗസ്തിനുള്ളില്‍ ന്യൂനപക്ഷപദവിയുണ്ടെന്ന രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അലിഗഡ് സര്‍വകലാശാലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ദേശീയപട്ടികജാതി കമ്മീഷന്‍ . സര്‍വകലാശാല അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷ പദവി ഉണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ വൈസ് ചാന്‍സലര്‍ ഹാജരാക്കിയില്ലെന്നാണ് കമ്മീഷന്റെ വാദം.

ജൂലൈ മൂന്നിന് രജിസ്ട്രാറും വൈസ് ചാന്‍സലറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷ പദവി തെളിയിക്കാനുള്ള ഒരു രേഖപോലും സമര്‍പ്പിക്കപ്പെട്ടില്ലെന്നാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ അവകാശപ്പെടുന്നത്. ആഗസ്ത് വരെ സര്‍വകലാശാലക്ക് സമയം നല്‍കിയിട്ടുണ്ടെന്നും അതിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനും ബി.ജെ.പി എം,പിയുമായ റാം ശങ്കര്‍ കത്താരിയുടെ നിലപാട്. അലിഗഡിലെ വിഷയത്തില്‍ ബി.എസ്.പി നേതാവ് മായാവതി ഇടപെടണമെന്നും കത്താരിയ ആവശ്യപ്പെട്ടു.

സര്‍വകലാശാലയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അലിഗഡില്‍ സര്‍വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രത്യേക പദവിയുള്ളത്. കൂടാതെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിരിക്കയാണ് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. . ന്യൂനപക്ഷ പദവി തടഞ്ഞ 2005 ലെ അലഹബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു.

ये भी पà¥�ें- അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാവീഴ്ചക്കെതിരെ ഹമീദ് അന്‍സാരിയുടെ വിമര്‍ശനം

Similar Posts