< Back
India
കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല; അംഗന്‍വാടി ജീവനക്കാരി വായില്‍ മുളകുപൊടി തേച്ചു
India

കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല; അംഗന്‍വാടി ജീവനക്കാരി വായില്‍ മുളകുപൊടി തേച്ചു

Web Desk
|
14 July 2018 11:11 AM IST

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ബുഷംഗ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

കുട്ടി കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് അംഗന്‍വാടി ജീവനക്കാരി വായില്‍ മുളകുപൊടി തേച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ബുഷംഗ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

എല്ലാ ദിവസവും ആണ്‍കുട്ടിയെ അംഗന്‍വാടിയില്‍ ഏല്‍പിച്ചാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. അംഗന്‍വാടിയില്‍ പോകാന്‍ ഇഷ്ടമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ചാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അമ്മ പോയതിന് പിന്നാലെ കുട്ടി കരയാന്‍ തുടങ്ങി.

കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ അംഗന്‍വാടി ജീവനക്കാരിയായ കുമാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കുപിതയായ ജീവനക്കാരി കുട്ടിയുടെ മുന്‍പില്‍ ഒച്ചവെച്ചു. ഇതിന് പിന്നാലെ കരച്ചില്‍ നിര്‍ത്താതിരുന്ന കുട്ടിയുടെ വായില്‍ മുളക് പൊടി തേക്കുകയായിരുന്നു. പ്രദേശവാസികളും കുട്ടിയുടെ രക്ഷിതാക്കളും സംഭവത്തിനെതിരെ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

Similar Posts