< Back
India
മഹാരാഷ്ട്രയില്‍ 3 മാസത്തിനുള്ളില്‍  639 കര്‍ഷക ആത്മഹത്യകള്‍
India

മഹാരാഷ്ട്രയില്‍ 3 മാസത്തിനുള്ളില്‍ 639 കര്‍ഷക ആത്മഹത്യകള്‍

Web Desk
|
15 July 2018 7:22 AM IST

മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടില്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിളനാശവും കടവുമാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 639 കര്‍ഷകരെന്ന് സര്‍ക്കാര്‍. മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടില്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിളനാശവും കടവുമാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും മെയ് 31നും ഇടയില്‍ മാത്രം 639 കര്‍ഷകര്‍ ആത്ഹത്യ ചെയ്തുവെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ ആത്മഹത്യ ചെയ്ത 639 പേരില്‍ 174 പേരുടെ കുടംബത്തിന് മാത്രമേ സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളു. ആത്മഹത്യ ചെയ്ത 122 കര്‍ഷകരുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതയില്ലെന്നും 329 കേസുകള്‍ അന്വേഷണത്തിലാണെന്നും റവന്യു മന്ത്രി അറിയിച്ചു.

എന്‍സിപി എംഎല്‍എ ധനഞ്ജയ് മുണ്ടെയുടെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാരിന്‍റെ പദ്ധതികളും കടം എഴുതി തള്ളുന്നതും താങ്ങുവിലയുമെല്ലാം പരാജയപ്പെട്ടതാണ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ധനഞ്ജയ് മുണ്ടെ വിമര്‍ശിച്ചു. നാല് വര്‍ഷം കൊണ്ട് പതിമൂവായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും എംഎല്‍എ ആരോപിച്ചു. സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ജില്ലകളും എട്ട് താലൂക്കുകളും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

Similar Posts