< Back
India
ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി; സഹായവുമായി യാത്രക്കാരും റെയില്‍വേ ജീവനക്കാരും
India

ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി; സഹായവുമായി യാത്രക്കാരും റെയില്‍വേ ജീവനക്കാരും

Web Desk
|
16 July 2018 12:55 PM IST

ട്രെയിനില്‍ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ആവശ്യമായ സഹായങ്ങളുമായി റെയില്‍വേ ജീവനക്കാരും യാത്രക്കാരും യുവതിക്കൊപ്പം നിന്നു. മുംബൈ ലോകമാന്യ തിലക് വിശാഖപട്ടണം എക്‌സ്പ്രസിലാണ് സംഭവം. സല്‍മ തബസും എന്ന 30കാരിയാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.

മുംബൈ ഗഡ്ഖോപര്‍ നാരായണ്‍ നഗര്‍ സ്വദേശിയായ സല്‍മക്ക് കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ യാത്രക്കാരും റെയില്‍വേ ജിവനക്കാരും സഹായത്തിനെത്തി. ട്രെയിന്‍ കല്ല്യാണ്‍ സ്റ്റേഷനിലെത്തിയപ്പോഴേക്കും യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

നേരത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലം എസ്ഐ നിതിന്‍ ഗൌറും രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരും മെഡിക്കല്‍ സഹായസംഘവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് യുവതിയേയും കുട്ടികളേയും ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Similar Posts