< Back
India
ബി.ജെ.പി നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ചന്ദന്‍ മിത്ര പാര്‍ട്ടി വിട്ടു 
India

ബി.ജെ.പി നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ചന്ദന്‍ മിത്ര പാര്‍ട്ടി വിട്ടു 

Web Desk
|
18 July 2018 6:46 PM IST

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന നേതാവ് ചന്ദന്‍ മിത്ര ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന നേതാവ് ചന്ദന്‍ മിത്ര ബി.ജെ.പി വിട്ടു. ബി.ജെ.പി നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. ഈ ശനിയാഴ്ച നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ചന്ദന്‍ മിത്ര നിലവില്‍ ദ പയനിയര്‍ എഡിറ്ററാണ്. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 2016ല്‍ ഹൂഗ്ലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ബി.ജെ.പിയില്‍ അധികാരം നരേന്ദ്ര മോദിയിലും അമിത് ഷായിലും മാത്രമായി കേന്ദ്രീകരിക്കുന്നതില്‍ ചന്ദന്‍ മിത്രക്ക് വിയോജിപ്പുണ്ടായിരുന്നു. ബി.ജെ.പിയുടെ ചില നയങ്ങളോടുള്ള വിയോജിപ്പ് അദ്ദേഹം രാജിക്കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് ചന്ദന്‍ മിത്ര പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം ശനിയാഴ്ച കൊല്‍ക്കത്തയില്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാറാലിക്കിടെ കുറേ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts