< Back
India
ഫ്ലോറിഡയില്‍ പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 19കാരിയായ ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ 3 മരണം
India

ഫ്ലോറിഡയില്‍ പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 19കാരിയായ ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ 3 മരണം

Web Desk
|
18 July 2018 6:11 PM IST

ഫ്ലോറിഡയില്‍ ഫ്ലൈറ്റ് സ്കൂളിലെ പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19കാരിയായ ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരിയായ നിഷ സെജ്വാൾ(19, ജാർജ് സാഞ്ചസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്.

ഫ്ലോറിഡ മിദൈറിലെ ഫ്ലൈറ്റ് സ്കൂളിലാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിശീലനം നടത്തുന്നതിനിടെ രണ്ട് ചെറിയ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മിയാമിയിലെ ഡീൻ ഇന്റർനാഷണല്‍ ഫ്ലൈറ്റ് സ്കൂളിന്റെ പൈപർ പി.എ.-34, സെസ്ന 172 എന്നീ വിമാനങ്ങളാണ് ഇവ. 2007- 2017 കാലഘട്ടത്തില്‍ മാത്രം രണ്ട് ഡസനോളം അപകടങ്ങളുടെ ചരിത്രമുണ്ട് ഈ സ്കൂളിന്. നിഷയുടെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള വിവരപ്രകാരം, 2017 സെപ്തംബറിലാണ് നിഷ ഫ്ലൈറ്റ് സ്കൂളില്‍ ചേര്‍ന്നത്.

Related Tags :
Similar Posts