< Back
India
വൈറലായി രാഹുലിന്റെ അഡാറ് കണ്ണിറുക്കല്‍ 
India

വൈറലായി രാഹുലിന്റെ അഡാറ് കണ്ണിറുക്കല്‍ 

Web Desk
|
20 July 2018 8:11 PM IST

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ആഗോളതലത്തില്‍ തന്നെ ആരാധകരെ സമ്പാദിച്ച പ്രിയയുടെ കണ്ണിറുക്കലിനോടാണ് രാഹുലിന്‍റെ കണ്ണിറുക്കലിനെ സോഷ്യല്‍ മീഡിയ താരതമ്യപ്പെടുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രസംഗത്തിനൊടുവില്‍ രാഹുല്‍ മോദിയെ ആശ്ലേഷിച്ചത് സഭയില്‍ ചിരിപടര്‍ത്തി. ആലിംഗനത്തിന് ശേഷം സീറ്റില്‍ പോയിരുന്ന രാഹുല്‍ കോണ്‍ഗ്രസ് എംപിമാരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ആഗോളതലത്തില്‍ തന്നെ ആരാധകരെ സമ്പാദിച്ച പ്രിയയുടെ കണ്ണിറുക്കലിനോടാണ് രാഹുലിന്‍റെ കണ്ണിറുക്കലിനെ സോഷ്യല്‍ മീഡിയ താരതമ്യപ്പെടുത്തുന്നത്. ഏറ്റവും നല്ല കണ്ണിറുക്കല്‍ രാഹുലിന്‍റേയോ പ്രിയയുടേയോ എന്ന ചോദ്യവുമായി ഇരുവരുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന്‍റെ കണ്ണിറുക്കല്‍ ആഘോഷിക്കുകയാണ്. രാഹുല്‍ വാര്യര്‍ എന്നാണ് അദ്ദേഹം ഫോട്ടോയ്ക്ക് നല്‍കിയ കമന്‍റ്.

Related Tags :
Similar Posts