< Back
India
40 പേര്‍ നാല് ദിവസം യുവതിയെ തടവിലാക്കി  ബലാത്സംഗം ചെയ്തു 
India

40 പേര്‍ നാല് ദിവസം യുവതിയെ തടവിലാക്കി ബലാത്സംഗം ചെയ്തു 

Web Desk
|
20 July 2018 6:24 PM IST

ജൂലൈ 15 മുതല്‍ 18 വരെ തന്നെ ബന്ദിയാക്കി 40 പേര്‍ മാറി മാറി ബലാത്സംഗം ചെയ്തെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി

നാല് ദിവസം തടവിലാക്കി 40 പേര്‍ ബലാത്സംഗം ചെയ്തെന്ന് യുവതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിനിയായ 22കാരിയാണ് ക്രൂര പീഡനത്തിനിരയായത്.

മോണി ഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ ജൂലൈ 15 മുതല്‍ 18 വരെ തന്നെ ബന്ദിയാക്കി 40 പേര്‍ മാറി മാറി ബലാത്സംഗം ചെയ്തെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ഗസ്റ്റ് ഹൗസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാള്‍ യുവതിയെ വിളിച്ചുകൊണ്ടുപോയത്. ഇയാള്‍ ഭര്‍ത്താവിന്റെ പരിചയക്കാരനാണെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഗസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Tags :
Similar Posts