< Back
India
ലോറി സമരം പിന്‍വലിച്ചു
India

ലോറി സമരം പിന്‍വലിച്ചു

Web Desk
|
28 July 2018 11:26 AM IST

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി എഐഎംടിസി. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചതായി എഐഎംടിസി അറിയിച്ചു

എഐഎംടിസി നടത്തിവന്ന ലോറി സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി എഐഎംടിസി. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചതായി എഐഎംടിസി അറിയിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ഡീസല്‍ വിലയും ടോള്‍ നിരക്കും കുറക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. 93 ലക്ഷത്തോളം അംഗങ്ങളുള്ള യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് രാജ്യത്തെ ചരക്കു നീക്കത്തെ ബാധിച്ചിരുന്നു. ജൂലൈ 20നാണ് ലോറി സമരം ആരംഭിച്ചത്.

ലോറി സമരത്തെ തുടര്‍ന്ന് പച്ചക്കറി വില കുതിച്ചുയരുകയും പലചരക്ക് സാധനങ്ങളുടെ കരുതല്‍ ശേഖരം അവസാനിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് കേന്ദ്രം ചര്‍ച്ചക്ക് തയ്യാറായത്.

Related Tags :
Similar Posts