< Back
India
മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് 33 മരണം
India

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് 33 മരണം

Web Desk
|
28 July 2018 5:02 PM IST

ഡാപോളി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് അപകടത്തില്‍ 33 പേര്‍ മരിച്ചു. ഡാപോലി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. അംബനാലിഘട്ടില്‍ നിന്നും ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മഹാരാഷ്ട്രയിലെ ഡാപോലി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മഹാബലേശ്വറിലേക്ക് വിനോദസഞ്ചാരത്തിന് പോയവരാണ് ആപകടത്തില്‍പ്പെട്ടത്. പോലാഡ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അപകടം. ബസ് റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്.

സ്ഥലത്ത് ദുരന്തനിവാരണസേനയും പോലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മഹാബലേശ്വറിലേക്ക് പോവുകയായിരുന്ന പര്‍വതാരോഹകരും രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കി. പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. 34 ജീവനക്കാരാണ് വിനോദയാത്രക്കായി പുറപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരിക്ക് പറ്റിയ ഒരാള്‍ പോലീസിനെ വിളിച്ചറിയിച്ചപ്പോഴാണ് അപകടം നടന്നത് പുറം ലോകം അറിഞ്ഞതെന്നാണ് സൂചന. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

Similar Posts