< Back
India

India
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന് രാജ്നാഥ് സിങ്
|31 July 2018 12:04 PM IST
വിവിധ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കണക്കുകള്‍ ശേഖരിച്ച് വിദേശകാര്യമന്ത്രാലയത്തിന് നല്‍കും
രാജ്യത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വിവിധ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കണക്കുകള്‍ ശേഖരിച്ച് വിദേശകാര്യമന്ത്രാലയത്തിന് നല്‍കും. മന്ത്രാലയമാകും മ്യാന്‍മര്‍ സര്‍ക്കാരുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുക. ഇനിയും അഭയാര്‍ത്ഥികള്‍ കടന്നു വരാതിരിക്കാന്‍ ബിഎസ്എഫിനെയും അസം റൈഫിള്‍സിനെയും നിയോഗിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.