< Back
India
തമിഴ് സംസാരിക്കുന്ന ചൈനീസ് യുവതി; ട്വിറ്ററില്‍ താരമാണിവള്‍
India

തമിഴ് സംസാരിക്കുന്ന ചൈനീസ് യുവതി; ട്വിറ്ററില്‍ താരമാണിവള്‍

Web Desk
|
31 July 2018 11:20 AM IST

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ വൈറലായിരിക്കുകയാണ്

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം മറ്റ് ഭാഷകള്‍ പഠിക്കുന്നത് അത്ര ശ്രമകരമായ കാര്യമല്ല. എവിടെപ്പോയാലും എളുപ്പത്തില്‍ പഠിച്ചെടുക്കും. എന്നാല്‍ നമ്മുടെ ഭാഷ മറ്റ് രാജ്യക്കാര്‍ മനസിലാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് മലയാളവും തമിഴും. ഉച്ചാരണം തന്നെയാണ് പ്രധാന പ്രശ്നം. ഇതൊന്നും ഭാഷാപഠനത്തിന് ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ ചൈനീസ് യുവതി. തമിഴ് അത്ര ഭംഗിയായിട്ടാണ് ഇവര്‍ പറയുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ വൈറലായിരിക്കുകയാണ്.

തമിഴ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഇവള്‍ തമിഴിന്റെ വന്‍മതില്‍ കീഴടക്കിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിനെക്കുറിച്ചാണ് യുവതി തമിഴില്‍ വിശദീകരണം നല്‍കുന്നത്.

Similar Posts