< Back
India
ബീഹാറില്‍ കാലിക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനംപശു, ലോകത്തിലെ ഏറ്റവും വലിയ സസ്തനി!
India

ബീഹാറില്‍ കാലിക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

Web Desk
|
2 Aug 2018 3:16 PM IST

കന്നുകാലികളുമായി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംഘം തട‍ഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

കന്നുകാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ബീഹാറില്‍ യുവാക്കള്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ആക്രമണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബീഹാറിലെ ഹാജിപൂരിലാണ് കന്നുകാലിക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണം നടത്തിയത്. കന്നുകാലികളുമായി വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംഘം തട‍ഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ പോലീസാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ കന്നുകാലികളെ കടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റണ്‍ജീത്ത് നട്, വിശ്വജിത്ത് പാസ്വാന്‍, സഞ്ജയ് നട് എന്നിവരാണ് ആക്രമണത്തിന് വിധേയമായത്.

Similar Posts