< Back
India
എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ 8 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
India

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ 8 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Web Desk
|
3 Aug 2018 12:56 PM IST

കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും തങ്ങള്‍ വളരെ സ്വാധീനമുള്ളവരാണെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി ദമ്പതികള്‍ പറഞ്ഞു

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ജൂലൈ 31നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇരുപതുകാരിയായ യുവതിയും അവരുടെ ഹോട്ടല്‍ നടത്തുന്ന ഭര്‍ത്താവും താസ്ഗണിലുള്ള തുര്‍ച്ചിപാത്തയില്‍ ബിസിനസ് മീറ്റിംഗിന് പോകുമ്പോഴായിരുന്നു സംഭവം.

ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ വെയിറ്ററും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരനായ മുകുന്ദ് മാനെ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച ശേഷം ജോലിക്കുള്ളയാളെ ശരിയാക്കിയിട്ടുണ്ടെന്നും 20,000 രൂപ നല്‍കണമെന്നും, ടുര്‍ച്ചി ഫാട്ടയില്‍ എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ സ്ഥലത്തെത്തിയപ്പോള്‍ മുകുന്ദ് മാനെയും സുഹൃത്തുക്കളും ചേര്‍ന്ന് പൈപ്പുകളും വടികളും ഉപയോഗിച്ച് ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ആഭരണങ്ങളും പണവും മറ്റും കവരുകയും ചെയ്തു. തുടര്‍ന്ന് അയാളെ വാഹനത്തില്‍ പൂട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും തങ്ങള്‍ വളരെ സ്വാധീനമുള്ളവരാണെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി ദമ്പതികള്‍ പറഞ്ഞു. പിന്നീട് ഇവര്‍ ടസ്ഗോന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. മുകുന്ദ് മാനെ, സാഗര്‍, ജാവേഗ് ഖാന്‍, വിനോദ് തുടങ്ങിയവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിജയാ രഹാത്ത്കര്‍ സാഗ്ലി പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Tags :
Similar Posts