< Back
India
പരിസ്ഥിതി സൗഹൃദ, അപകട രഹിത കിക്കി ചലഞ്ചുമായി രണ്ട് കര്‍ഷകര്‍ 
India

പരിസ്ഥിതി സൗഹൃദ, അപകട രഹിത കിക്കി ചലഞ്ചുമായി രണ്ട് കര്‍ഷകര്‍ 

Web Desk
|
5 Aug 2018 7:22 PM IST

കിക്കി ഡാന്‍സ് ചലഞ്ചിനെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നതിനിടെ വ്യത്യസ്തമായൊരു കിക്കി ചലഞ്ചിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുന്നു

കിക്കി ഡാന്‍സ് ചലഞ്ചിനെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നതിനിടെ വ്യത്യസ്തമായൊരു കിക്കി ചലഞ്ചിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് തെലങ്കാനയില്‍ നിന്നും. തെലങ്കാനയിലെ രണ്ട് കര്‍ഷകരാണ് പരിസ്ഥിത സൗഹൃദ, അപകട രഹിത ഡാന്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കാറിനൊപ്പം ഡാന്‍സ് ചെയ്ത് മുന്നേറുന്ന കിക്കി ചലഞ്ച് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ലോകവ്യാപകമായി പരാതി ഉയരുകയാണ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തിലാണ് ഈ ചലഞ്ച് യുവാക്കള്‍ ഏറ്റെടുക്കുന്നത്. അതിനിടെയാണ് കര്‍ഷകരായ 24കാരനായ ഗീല അനില്‍ കുമാറിന്‍റെയും സഹോദരന്‍ പിള്ളി തിരുപ്പതിയുടെയും വയലില്‍ നിന്നുള്ള കിക്കി ചലഞ്ച് വീഡിയോ പുറത്തുവന്നത്.

ഉഴുതുമറിച്ച മണ്ണില്‍ ചുവടുറപ്പിച്ച്, കാളകള്‍ക്കൊപ്പം മുന്നേറിയാണ് ഈ കര്‍ഷകരുടെ ഡാന്‍സ്. ചലച്ചിത്ര പ്രവര്‍ത്തകനായ ശ്രീറാം ശ്രീകാന്താണ് തന്‍റെ യൂ ട്യൂബില്‍ മൈ വില്ലേജ് ഷോ എന്ന പേരില്‍ വീഡിയോ അപ്‍ലോഡ് ചെയ്തത്.

Related Tags :
Similar Posts