< Back
India
ഭാര്യയോട് വഴക്കിട്ട ഭര്‍ത്താവ് മൂന്ന് മക്കളെ പുഴയിലെറിഞ്ഞു കൊന്നു
India

ഭാര്യയോട് വഴക്കിട്ട ഭര്‍ത്താവ് മൂന്ന് മക്കളെ പുഴയിലെറിഞ്ഞു കൊന്നു

Web Desk
|
6 Aug 2018 12:19 PM IST

ആന്ധ്രാപ്രദേശിലെ ചിറ്റോര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്

ഭാര്യയോട് വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്റെ മൂന്ന് മക്കളെ പുഴയിലെറിഞ്ഞു കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റോര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് മക്കളുടെയും മൃതദേഹം നദിയില്‍ നിന്നും കണ്ടെടുത്തു. ആറും മൂന്നും വയസുള്ളവരാണ് രണ്ട് കുട്ടികള്‍. മൂന്നാമത്തെ കുട്ടിക്ക് മൂന്ന് മാസം മാത്രം പ്രായമാണുള്ളത്. വെങ്കിടേഷ്-അമരാവതി ദമ്പതികളുടെ മക്കളായ പുനീത്, സഞ്ജയ്, രാഹുല്‍ എന്നിവരാണ് മരിച്ചത്.

വെങ്കിടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതി. ആദ്യഭാര്യയില്‍ കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് രണ്ടാം വിവാഹം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി അമരാവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം അമരാവതിയുടെ വീട്ടിലെത്തിയ വെങ്കിടേഷ് ഭാര്യയെയും മക്കളെയും തിരികെ കൊണ്ടുവന്നു. എന്നാല്‍ അന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വെങ്കിടേഷ് കുട്ടികളെ പുഴയിലെറിയുകയായിരുന്നു. മക്കളെ അയാള്‍ ഒരിക്കലും കൊല്ലില്ലെന്ന് വിചാരിച്ചില്ലെന്ന് അമരാവതി പറഞ്ഞു. സംഭവത്തിന് ശേഷം വെങ്കിടേഷ് ഒളിവിലാണ്. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts