< Back
India
പാഡ്മാനല്ല, ഇവര്‍ പാഡ്ഗേള്‍സ്
India

പാഡ്മാനല്ല, ഇവര്‍ പാഡ്ഗേള്‍സ്

Web Desk
|
10 Aug 2018 12:38 PM IST

പാവപ്പെട്ടവര്‍ക്ക് വേണ്ടി പാഡ് നിര്‍മ്മിച്ചുനല്‍കുന്ന പെണ്‍കുട്ടികള്‍

ഇന്നും 88ശതമാനം ഇന്ത്യന്‍ സ്ത്രീകളും തങ്ങളുടെ ആര്‍ത്തവദിനങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നവരല്ല. അവബോധത്തിന്റെ കുറവും, വിലയും സാധനം കിട്ടാതിരിക്കുന്നതുമെല്ലാം പാവപ്പെട്ട സ്ത്രീകളെ പാഡില്‍ നിന്ന് അകറ്റുന്ന കാര്യങ്ങളാണ്.

അക്ഷയ് കുമാറിന്റെ പാഡ്മാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചണ്ഡിഗഢ് സ്വദേശികളായ ജാന്‍വിയും ലാവണ്യയും സ്വന്തമായി പാഡ് നിര്‍മാണത്തിനൊരുങ്ങിയത്. അത് സാധാരണക്കാരിലും താഴ്ന്ന ജീവിത സാഹചര്യത്തില്‍ കഴിയുന്ന സ്ത്രീകളിലെത്തിക്കുകയായിരുന്നും അവരുടെ ലക്ഷ്യം. അതിനായി സ്റ്റോപ്പ് ദ സ്പോട്ട് എന്ന പേരില്‍ ഒരു കാമ്പയിനും അവര്‍ തുടക്കം കുറിച്ചു.

റിതു നന്ദ എന്ന പേരുള്ള ഒരു ഗൈനക്കോളജിസ്റ്റാണ് ജാന്‍വിയെയും ലാവണ്യയെയും പാഡ് നിര്‍മ്മാനം പഠിപ്പിച്ചത്. അതും വെറും കോട്ടണ്‍ ഉപയോഗിച്ച്. രണ്ടുരൂപയാണ് ഒന്ന് നിര്‍മ്മിക്കാന്‍ അവര്‍ക്ക് വരുന്ന ചെലവ്, നിര്‍മ്മിക്കാനെടുക്കുന്ന സമയമാകട്ടെ ഒരു മിനിറ്റില്‍ താഴെയും. പാഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ പത്തെണ്ണം വീതം ഉള്‍ക്കൊള്ളുന്ന പാക്കിംഗ്. അതിന് അവരെ സഹായിക്കാന്‍ സഹോദരന്മാരുണ്ട്.

ഇതിനകം 10,000 സാനിറ്ററി നാപ്കിനുകള്‍ ഇത്തരത്തില്‍ ജലന്ദര്‍, ചണ്ഡിഗഢ്,ഡെറാഡൂണ്‍ എന്നിവിടങ്ങളിലായി അവര്‍ വിതരണം ചെയ്തു കഴിഞ്ഞു.

ഇവരുടെ കാമ്പയിന്‍ ഇതിനകം ശ്രദ്ധയില്‍പ്പെട്ട അക്ഷയ്കുമാറും, ഒറിജിനല്‍ പാഡ്മാന്‍ അരുണാചലം മുരുകാന്ദവും ന്യൂസിലാന്റ് മിസ് മള്‍ട്ടിനാഷണല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സിമ്രാത് ഗില്ലും അഭിനന്ദനവുമായെത്തി.

Related Tags :
Similar Posts