< Back
India

India
അമിത് ഷാ ഇങ്ങോട്ട് വരണ്ട: ബംഗാളില്‍ ഗോ ബാക്ക് പോസ്റ്ററുകള്‍
|11 Aug 2018 11:45 AM IST
കൊൽക്കത്തയിൽ റാലിക്കെത്തുന്ന അമിത് ഷാ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് നഗരത്തിൽ നിറയുന്നത്
പശ്ചിമബംഗാളിൽ എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ വരവേൽക്കുന്നത് ഗോ ബാക്ക് പോസ്റ്ററുകൾ. കൊൽക്കത്തയിൽ റാലിക്കെത്തുന്ന അമിത് ഷാ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് നഗരത്തിൽ നിറയുന്നത്. ബംഗാളിനെതിരെ നിലപാടെടുക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും പോസ്റ്ററുകളിലുണ്ട്.
നേരത്തെ അമിത് ഷായുടെ റാലിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിക്കുന്നുവെന്ന് ബി.ജെ.പി ആരോപണം ഉയർത്തിയിരുന്നു. എന്നാൽ അനുമതി ഇല്ലെങ്കിലും പശ്ചിമബംഗാളിൽ റാലി നടത്തുമെന്ന് അമിത് ഷാ അറിയിച്ചിരുന്നു. റാലിക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ അനുമതി കൊടുത്തിരുന്നുവെന്ന് പിന്നീട് ബംഗാൾ സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമായാണ് റാലിക്ക് അനുമതി നിഷേധിച്ചുവെന്ന് ബി.ജെ.പി ആരോപിക്കുന്നതെന്നും പശ്ചിമബംഗാൾ സർക്കാർ അറിയിച്ചിരുന്നു.