< Back
India
‘റാഫേല്‍ ഇടപാടില്‍ നേട്ടമുണ്ടാക്കിയത് മോദിയുടെ സുഹൃത്തുക്കള്‍; പ്രധാനമന്ത്രി സാധാരണക്കാരെ വിഡ്ഢികളാക്കുന്നു’ രാഹുല്‍ ഗാന്ധി
India

‘റാഫേല്‍ ഇടപാടില്‍ നേട്ടമുണ്ടാക്കിയത് മോദിയുടെ സുഹൃത്തുക്കള്‍; പ്രധാനമന്ത്രി സാധാരണക്കാരെ വിഡ്ഢികളാക്കുന്നു’ രാഹുല്‍ ഗാന്ധി

Web Desk
|
11 Aug 2018 7:25 PM IST

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി വ്യവസായികളുടേതാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. 2 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 15 വ്യാപാരികള്‍ക്കായി എഴുതി തള്ളിയത് 2 ലക്ഷം കോടിയാണ്.

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ സാധാരണക്കാരെ വിഡ്ഢികളാക്കുകയാണ് പ്രധാനമന്ത്രിയെന്ന് പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ കുറ്റപ്പെടുത്തി. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാത്ത മോദി സര്‍ക്കാര്‍ രണ്ട് ലക്ഷം കോടിയാണ് വ്യവസായികള്‍ക്കായി എഴുതി തള്ളിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.

നിയമസഭ പ്രചാരണോദ്ഘാടനത്തിനായി രാജസ്ഥാനിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഊഷ്മളവരവേല്‍പ്പായിരുന്നു ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിക്കും എന്‍ഡിഎക്കും എതിരെ രൂക്ഷ വിമര്‍ശമാണ് രാംലീല മൈതാനത്തൊരുക്കിയ പ്രചാരണോദ്ഘാടന പരിപാടിയില്‍ രാഹുല്‍ ഉന്നയിച്ചത്.

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി വ്യവസായികളുടേതാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. 2 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 15 വ്യാപാരികള്‍ക്കായി എഴുതി തള്ളിയത് 2 ലക്ഷം കോടിയാണ്. റാഫേല്‍ ഇടപാടിലൂടെ നേട്ടമുണ്ടാക്കിയത് മോദിയുടെ സുഹൃത്തുക്കളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ തുടക്കമിട്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വോട്ട് ബാങ്കെന്നും അതുകൊണ്ടാണ് പൌരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ റാലി പൂര്‍ണ പരാജയമായിരുന്നു എന്നും അത് മറക്കാനാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് മറുപടി നല്‍കി.

Related Tags :
Similar Posts