< Back
India
അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍
India

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍

Web Desk
|
15 Aug 2018 6:17 PM IST

ബി.ജെ.പി പ്രവര്‍ത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അമിത് ഷാ ദേശീയ പതാക ഉയര്‍ത്തിയത്. 

സ്വാതന്ത്ര്യദിനത്തില്‍ ബി.ജെ.പി ആസ്ഥാനത്ത് അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍. ബി.ജെ.പി പ്രവര്‍ത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അമിത് ഷാ ദേശീയ പതാക ഉയര്‍ത്തിയത്. അമിത് ഷാ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ഇതിനിടെ പതാക താഴേക്ക് വീഴുന്നതും താഴെ വീണ പതാക വീണ്ടും ഉയര്‍ത്തുന്നതുമാണ് ദൃശ്യങ്ങളില്‍. കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

Similar Posts