< Back
India
India
കേരളത്തിലെ ദുരിത ബാധിതര്‍ക്ക് 16,000 കിലോ അരിയുമായി തമിഴ്നാട് എം.എല്‍.എ
|15 Aug 2018 11:37 AM IST
കൊച്ചിന്‍ തമിഴ്‌സംഘം മുന്‍കൈ എടുത്താണ് എംഎല്‍എ മുഖേന അരിയും വസ്ത്രങ്ങളും എത്തിച്ചത്
പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എം.എല്‍.എ. ദുരിത മേഖലകളില്‍ വിതരണം ചെയ്യാന്‍ 16,000 കിലോ ഗ്രാം അരിയാണ് തമിഴ്‌നാട് കൗണ്ടം പാളയം എംഎല്‍എ ആറുക്കുട്ടി കൊച്ചിയിലെത്തിച്ചത്.

വസ്ത്രങ്ങളും ഇതോടൊപ്പം എത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ തമിഴ്‌സംഘം മുന്‍കൈ എടുത്താണ് എംഎല്‍എ മുഖേന അരിയും വസ്ത്രങ്ങളും എത്തിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുള്ളയും സ്‌പെഷല്‍ ഓഫീസര്‍ എം ജി രാജമാണിക്യവും ചേര്‍ന്ന് ഏറ്റുവാങ്ങിയ ദുരിതാശ്വാസ സാധനങ്ങള്‍ ഇടുക്കിയിലേക്ക് അയച്ചു.