< Back
India

India
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി
|18 Aug 2018 1:00 PM IST
ലക്ഷോപക്ഷം ആളുകളുടെ ജീവനും ഭാവിയും അപകടത്തിലാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ലക്ഷോപക്ഷം ആളുകളുടെ ജീവനും ഭാവിയും അപകടത്തിലാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ പ്രളയത്തിന്റെ ഭീകരതയെക്കുറിച്ച് രാഹുല്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം കേരളത്തിലെത്തിയ പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തി. കേരളത്തിന് അടിയന്തരമായി 500 കോടി കേന്ദ്രം അനുവദിച്ചു. ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.